കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍
KERALA MEDIA AND JOURNALIST ASSOCIATION
Reg.No: TC/845/12

കേരളത്തിലെ പത്ര-ദൃശ്യ-ന്യൂസ്‌ പോര്‍ട്ടല്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ലേഖകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപികൃതമായ സംഘടനയാണ് KMJA എന്ന ചുരുക്കപേരിലറിയപ്പെടുന്ന കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍ (Kerala Media & Journalist Association). കേരളത്തില്‍ പതിനായിരത്തോളം പ്രദേശിക ലേഖകന്മാര്‍ വിവിധ മാധ്യമങ്ങളിലായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ സമൂഹം നമുക്ക് നിലയും വിലയും അംഗീകാരവും നല്‍കുമ്പോഴും പത്രമാനേജ്‌മെന്റുകളും, സര്‍ക്കാരും പ്രാദേശിക പത്രപ്രവര്‍ത്തകരെ അവഗണിക്കുകയാണ്. മാനേജ്‌മെന്റുകള്‍ പത്രപ്രവര്‍ത്തകരായിട്ട് അംഗീകരിക്കുന്നത് ബ്യൂറോ ആസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന അക്രഡിറ്റേഷന്‍ ഉള്ള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകളെ മാത്രമാണ്. വിവിധ മാധ്യമങ്ങളില്‍ തന്നെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഈ ഗണത്തില്‍ വരുന്നത്. ഇവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ എല്ലാ ആംഗീകാരങ്ങളും, ആനുകൂല്യങ്ങളും നല്‍കുന്നത്. എന്നാല്‍ പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും വെയിലും, മഴയും, മഞ്ഞും മാത്രമല്ല ഭീഷണി വരെ നേരിട്ട് തയ്യാര്‍ ചെയ്യുന്നതില്‍ പ്രാദേശിക ലേഖകന്റെ പങ്ക് വളരെ വലുതാണ്. കൂടാതെ പ്രാദേശിക മേഖലകളില്‍ ജോലിചെയ്യുമ്പോഴാകട്ടെ ധാരാളം സമ്മര്‍ദ്ദങ്ങളും ചില ഘട്ടങ്ങളില്‍ വന്‍ ഭീഷണികളും നേരിടേതായി വരുന്നു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് മാനേജ്‌മെന്റൊ, മാറി മാറി വരുന്ന സര്‍ക്കാരുകളൊ യാതൊരു സുരക്ഷാ നടപടികളൊ മറ്റ് ആനുകൂല്യങ്ങളൊ നല്‍കുവാന്‍ തയ്യാറായിട്ടില്ല. ഇത്തരം സാഹചര്യത്തിലാണ് പത്ര-ദൃശ്യ-ന്യൂസ്‌ പോര്‍ട്ടല്‍ രംഗത്തുള്ള പ്രദേശിക മാധ്യമ പ്രവര്‍ത്തകരെ ഒന്നിച്ചുനിര്‍ത്തുന്നതിനും ക്ഷേമനിധി പോലുള്ള ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുന്നതിനും വേണ്ടുന്ന സംവിധാനങ്ങളുമായി മുന്നോട്ടു പോകുന്നതിന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ (KMJA) എന്ന പേരില്‍ സംസ്ഥാനത്ത് ഈ സംഘടന രൂപപ്പെട്ടത്.

RECENT EVENTS

GALLERY
ജി ശങ്കർ
സംസ്ഥാന പ്രസിഡന്‍റ്
സലിം മൂഴിക്കൽ
സംസ്ഥാന വൈസ് പ്രസിഡന്‍റ്
ബേബി കെ ഫിലിപ്പോസ്
സംസ്ഥാന വൈസ് പ്രസിഡന്‍റ്
കെ കെ അബ്ദുള്ള
സംസ്ഥാന ജന. സെക്രട്ടറി
എൻ കെ ബാലസുബ്രഹ്മണ്യൻ
സംസ്ഥാന സെക്രട്ടറി
ബൈജു പെരുവ
ട്രഷറർ