കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍
KERALA MEDIA AND JOURNALIST ASSOCIATION
Reg.No: TC/845/12

കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍ (KMJA). പത്ര-ദൃശ്യ മാധ്യമങ്ങളിലുള്ള പ്രദേശികലേഖകരുടെ സംഘടന

കേരളത്തിലെ പത്ര-ദൃശ്യ-ന്യൂസ് പോർട്ടൽ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ലേഖകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപികൃതമായ സംഘടനയാണ് KMJA എന്ന ചുരുക്കപേരിലറിയപ്പെടുന്ന കേരള പത്രവര്‍ത്തക അസോസ്സിയേഷന്‍ (Kerala Media & Journalist Association). കേരളത്തില്‍ പതിനായിരത്തോളം പ്രദേശിക ലേഖകന്മാര്‍ വിവിധ മാധ്യമങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ സമൂഹം നമുക്ക് നിലയും വിലയും അംഗീകാരവും നല്‍കുമ്പോഴും പത്രമാനേജ്‌മെന്റുകളും, സര്‍ക്കാരും പ്രാദേശിക പത്രപ്രവര്‍ത്തകരായ നമ്മളെ അവഗണികക്കുകയാണ്. മാനേജ്‌മെന്റുകള്‍ പത്രപ്രവര്‍ത്തകരായിട്ട് അംഗീകരിക്കുന്നത് ബ്യൂറോ ആസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന അക്രഡിറ്റേഷന്‍ ഉള്ള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകളെ മാത്രമാണ്. വിവിധ മാധ്യമങ്ങളില്‍ തന്നെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഈ ഗണത്തില്‍ വരുന്നത്. ഇവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ എല്ലാ ആംഗീകാരങ്ങളും, ആനുകൂല്യങ്ങളും നല്‍കുന്നത്. അതില്‍ നമ്മുടെ സംഘടനയ്ക്ക് (KMJA) യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും വെയിലും, മഴയും, മഞ്ഞും മാത്രമല്ല ഭീഷണി വരെ നേരിട്ട് തയ്യാര്‍ ചെയ്യുന്നതില്‍ പ്രാദേശിക ലേഖകന്റെ പങ്ക് വളരെ വലുതാണ്. കൂടാതെ പ്രാദേശിക മേഖലകളില്‍ ജോലിചെയ്യുമ്പോഴാകട്ടെ നമുക്ക് ധാരാളം സമ്മര്‍ദ്ദങ്ങളും ചില ഘട്ടങ്ങളില്‍ വന്‍ ഭീഷണികളും നേരിടേതായി വരുന്നുണ്ട് . പ്രാദേശിക പത്രപ്രവര്‍ത്തകരായ നമുക്ക് മാനേജ്‌മെന്റൊ, മാറി മാറി വരുന്ന സര്‍ക്കാരുകളൊ യാതൊരു സുരക്ഷാ നടപടികളൊ മറ്റ് ആനുകൂല്യങ്ങളൊ നല്‍കുവാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ മാധ്യമരംഗത്ത് അവഗണന അനുഭവിക്കുന്ന ഒരു വര്‍ഗ്ഗമാണ് പ്രാദേശിക ലേഖകര്‍ എന്ന് കുറച്ചെങ്കിലും ചിന്തിച്ചത് ബഹുമാന്യനായ വി. എസിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരാണ്. പ്രദേശിക ലേഖകന്മാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഒരു സബ് മിഷന്‍ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രാദേശിക പത്രപ്രവര്‍ത്തകരെക്കുറിച്ചുള്ള പരാമര്‍ശവും ആലോചനകളും ഉണ്ടായെങ്കിലും പിന്നിട് സ്ഥായിയായ ഒന്നും തന്നെ നമുക്കു വേണ്ടി ഉണ്ടായില്ല എന്നതു വസ്തുതയാണ്. ഇത്തരം സാഹചര്യത്തിലാണ് പത്ര-ദൃശ്യ-ന്യൂസ് പോർട്ടൽ രംഗത്തുള്ള പ്രദേശിക മാധ്യമ പ്രവര്‍ത്തകരെ ഒന്നിച്ചുനിര്‍ത്തുന്നതിനും ക്ഷേമനിധി പോലുള്ള ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുന്നതിനും വേണ്ടുന്ന സംവിധാനങ്ങളുമായി മുന്നോട്ടുപോകുന്നതിന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ (KMJA) എന്നപേരില്‍ സംസ്ഥാനത്ത് ഈ സംഘടന രൂപപ്പെട്ടത്. KMJA യുടെ ശ്രമഫലമായി ശ്രീ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഈ നിയമസഭയില്‍ അടുത്തകാലത്ത് ശ്രീ. പാലോട് രവി M.L.A. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി നടപ്പാക്കുന്നതിന് വീണ്ടും ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ എത്ര പ്രാദേശിക ലേഖകന്മാരുണ്ട് എന്നത് സംബന്ധിച്ച ഒരു കണക്കും സര്‍ക്കാരിന്റെ കൈവശമില്ല എന്നതു കൊണ്ട് ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആര് എവിടെയൊക്കെ പ്രദേശിക ലേഖകരായി പ്രവര്‍ത്തിക്കുന്നു എന്നും സര്‍ക്കാരിനറിയില്ല എന്നതാണ് വസ്തുത. പ്രദേശികലേഖകരായ നമ്മുക്ക് ഇതേ പോലൊരു സംഘടനയുടെ പ്രസക്തി വളരെ വലുതാണ്. 2011-ല്‍ നിലവില്‍ വന്ന ഈ സംഘടന ഇതിനകം തന്നെ പ്രദേശിക പത്രപ്രവര്‍ത്തകര്‍ നേരിടുന്ന ചുരുക്കം ചിലകാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.

പ്രദേശികലേഖകകര്‍ക്കായി ക്ഷേമനിധി ഏര്‍പ്പെടുത്തുക, P.R.D. അംഗീകരിക്കുന്ന ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുക, നിര്‍ത്തിവച്ച സെന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുക എന്നി പ്രാഥമിക ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 2011 ഡിസംബര്‍ 18 ന് തിരുവനന്തപുരത്ത് കേസരി അനുസ്മരണദിനം പ്രാദേശികപത്രപ്രവര്‍ത്തകരുടെ അവകാശപ്രഖ്യാപന ദിനമായി സംഘടന ആചരിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ചുരുക്കം ചില ചാനലുകളും, ചില പത്രങ്ങളും ഒഴിച്ച് നിര്‍ഭാഗ്യവശാല്‍ ചില പത്രങ്ങള്‍ പ്രദേശിക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ ഈ വാര്‍ത്തകള്‍ പ്രസിദ്ധികരിച്ചില്ല. പ്രദേശിക പത്രപ്രവര്‍ത്തകരൊടുള്ള മാധ്യമങ്ങളുടെ താത്പര്യം എത്ര മാത്രം ഉണ്ടെന്ന് അറിയിക്കുന്നതിനാണ് ഈ വിവരം സൂചിപ്പിച്ചത്. എന്നാല്‍ ഒരു മാധ്യമങ്ങളൊടും യാതൊരുവിധ വെല്ലുവിളികളും നടത്തുക എന്നതല്ല നമ്മുടെ സംഘടനയുടെ ലക്ഷ്യം, മറിച്ച് കഷ്ടപ്പാടും ദുരിതവുമനുഭവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായി ജീവിക്കുന്ന പ്രാദേശികമാധ്യമപ്രവര്‍ത്തകരായ നമ്മുക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുക എന്നതണ് സംഘടനയുടെ ലക്ഷ്യം. കേരളത്തിന്റെ വിവിധ ജില്ലകളില്‍ KMJA യുടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ നല്ലനിലയില്‍ പുരോഗമിക്കുന്നു

ഈ ഉദ്യേശ്യലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍ (KMJA) മിക്ക ജില്ലകളിലും ശക്തമായ സാന്നിദ്ധ്യമായി മാറികഴിഞ്ഞു. KMJA യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നിങ്ങളുടെ സഹകരണവും പ്രതിക്ഷിക്കുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് നല്‍കുന്ന വേതനം പോലും പ്രാദേശിക ലേഖകര്‍ക്ക് നല്‍കാന്‍ പത്രമാനേജുമെന്റുകള്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക ലേഖകര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരിലും തൊഴില്‍ വകുപ്പിലും സമ്മര്‍ദ്ദം ചെലുത്തി വരുന്ന KMJA യ്ക്ക് ഈ അവസരത്തില്‍ കൂടുതല്‍ കെട്ടുറപ്പ് നല്‍കുന്നതിന് മുഴുവന്‍ പ്രാദേശിക പത്ര-ദൃശ്യ- ന്യൂസ്‌പോര്‍ട്ടല്‍ -മാധ്യമ പ്രവര്‍ത്തകരും ഒത്തൊരുമിക്കേതുണ്ട് എന്നു കൂടി അറിയിക്കട്ടെ.